മൂവാറ്റുപുഴ: പേഴയ്ക്കാപ്പിളളി ഗവ.ഹയർ സെക്കന്ററി സ്കൂളിലേക്ക് പൂർവ്വ വിദ്യാർത്ഥികൾ സ്നേഹ സമ്മാനമായി കമ്പ്യൂട്ടർ നൽകി. നമ്മുടെ സ്കൂൾ മുറ്റത്ത് ഒരു വട്ടം കൂടി ' എന്ന പേരിൽ 1999-2000 ബാച്ച് എസ്.എസ്.എൽ.സി വിദ്യാർത്ഥികളുടെ സംഗമത്തിനായി സ്കൂളിൽ എത്തിചേർന്ന് കെ.എ. ഷിഹാബുദ്ദീൻ, വി.കെ.ലിനാസ്, എ.എ.നിഷാദ് എന്നിവർ ചേർന്ന് നൽകിയ സ്നേഹ സമ്മാനമായ കമ്പ്യൂട്ടർ ഹെഡ്മിസ്ട്രസ് ഷൈല കുമാരി, പി ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാറ്റം എന്നിവർക്ക് കൈമാറി.
വിദ്യാർത്ഥികളും പൂർവ്വ അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ ഓർമ്മ പുതുക്കലിന്റെ വേദിയായി മാറി . പൂർവ്വാദ്ധ്യാപകരെ വേദിയിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റത്തെ ചടങ്ങിൽ ആദരിച്ചു. ഹെഡ്മിസ്ട്രസ് ഷൈലകുമാരി, പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം ,വാർഡ് അംഗം നെജി ഷാനവാസ് എന്നിവർ സംസാരിച്ചു.