മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് ക്ലബ്ബിലെ യുവജനവേദി ആഭിമുഖ്യത്തിൽ ക്രിക്കറ്റ് ക്ലബിന് തുടക്കമായി. ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി.എ.മൈതീൻ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ജേക്കബ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സമദ് മുടവന പദ്ധതി വിശദീകരണം നടത്തി. ജോയിന്റ് സെക്രട്ടറി കെ.കെ. സുമേഷ് ,യുവജന വേദി സെക്രട്ടറി അനീഷ്, ലൈബ്രറി എക്സിക്യുട്ടീവ് അംഗം സിജു വളവി എന്നിവർ സംസാരിച്ചു. ക്രിക്കറ്റ് ക്ലബിൽ ചേരാനാഗ്രഹിക്കുന്നവർ 9744188444 എന്ന നമ്പറിൽ ബന്ധപ്പെടുക.