ksktu

ആലുവ: കെ.എസ്‌.കെ.ടി.യു സംസ്ഥാന വനിതാ കൺവെൻഷൻ സ്വാഗതസംഘ രൂപീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ബി. ദേവദർശനൻ, ജില്ലാ സെക്രട്ടറി ടി.സി. ഷിബു, ട്രഷറർ വി.എം. ശശി, ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, സി.പി.എം ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി. സലീം, എൻ.സി. ഉഷാകുമാരി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ. ജലീൽ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ചെയർമാനും ടി.സി. ഷിബു ജനറൽ കൺവീനറും കെ.പി. അശോകൻ ട്രഷററുമായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 15ന് ആലുവ പ്രിയദർശിനി ടൗൺഹാളിലാണ് കൺവെൻഷൻ.