കാലടി: പാറപ്പുറം തിരുവലംചുഴി ലിഫ്റ്റ് ഇറിഗേഷൻ സംരക്ഷണ സമിതിയോഗം പാറപ്പുറം ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ യോഗം ഉദ്ഘാടനം ചെയ്തു. ഇറിഗേഷൻ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾ ഉന്നയിച്ച് വിവിധ വകുപ്പുകൾക്കും ഗ്രാമ പഞ്ചായത്തിലും നിവേദനം നൽകും.

കെ.പി.ബിനോയി അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം സി.കെ. സലിംകുമാർ , പുതിയേടം സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി, കർഷക സംഘം ഏരിയാ സെക്രട്ടറി പി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. അഭിജിത്ത്, ഗ്രാമ പഞ്ചായത്ത് അംഗം ടി.എൻ . ഷന്മുഖൻ, കർഷക സംഘം പഞ്ചായത്ത് സെക്രട്ടറി പി. ബി. അലി, എം. ജി . ഗോപിനാഥ്, പി.ആർ. വിജയൻ , കെ. പി. ഷാജി, എം. ജി. ശ്രീകുമാർ പി .എസ്. മോഹനൻ , പി. ടി. വിജു തുടങ്ങിയവർ സംസാരിച്ചു. പി. അശോകൻ ( ചെയർമാൻ) കെ.വി. അഭിജിത്ത് ( കൺവീനർ) ടി. എൻ . ഷമ്മുഖൻ (കോ-ഓർഡിനേറ്റർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.