kufos

കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് കാമ്പസിൽ എം.എസ്.സി കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ സ്‌പോട്ട് അഡ്മിഷൻ നടത്തും. ക്ലൈമറ്റ് സയൻസ് (യോഗ്യത: ഫിസിക്‌സ് അല്ലെങ്കിൽ മാത്‌സിൽ ബിരുദം), ഡിസാസ്റ്റർ മാനേജ്‌മെന്റ് (സയൻസിൽ ബിരുദം), റിമോട്ട് സെൻസിംഗ് ആൻഡ് ജിസ് (സയൻസിൽ ബിരുദം) എന്നീ കോഴ്‌സുകളിലാണ് ഒഴിവുകളുള്ളത്. താത്പര്യമുള്ളവർ രാവിലെ 10.30ന് കാമ്പസിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. എല്ലാ കോഴ്‌സുകളിലേക്കും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പ്രത്യേക സംവരണമുണ്ട്. യോഗ്യത, ജാതി സംവരണ സർട്ടിഫിക്കറ്റുകളും, സെമസ്റ്റർ ഫീസും കരുതേണ്ടതാണ്. www.kufos.ac.in. ഫോൺ: 0484 2502587, 963363260.