കൊച്ചി: 15-ാമത് ബധിര കായികമേളയും പ്രഥമ ജില്ലാ ബധിര ഫുട്ബാൾ ചാമ്പ്യൻഷിപ്പും 30ന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും. ജില്ലാതല സെലക്ഷൻകൂടിയാണിത്. അണ്ടർ 14, അണ്ടർ 16, അണ്ടർ 18, 18ന് മുകളിൽ എന്നീ വിഭാഗങ്ങളിൽ മത്സരം നടക്കും. നവംബറിൽ കാസർകോട് വച്ചാണ് സംസ്ഥാന ബധിര കായികമേള നടക്കുന്നത്.