കോതമംഗലം: കുറുമറ്റം ശ്രീകോട്ടേക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. വൈകിട്ട് 6.30നടക്കുന്ന ദീപാരാധനയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തിൽ സരസ്വതി പൂജ നടക്കും. തുടർന്ന് 7 മുതൽ നവരാത്രി മാഹാത്മ്യത്തെക്കുറിച്ച് ഡോ. ഗുരു ഇ. ജി. നമ്പൂതിരിയുടെ പ്രഭാഷണവും പ്രസാദ വിതരണവും നടക്കും.
ക്ഷേത്ര ചടങ്ങുകൾക്ക് തന്ത്രി പൊത്തോപ്പുറത്ത് ഇല്ലത്ത് രാജൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികളുടെ കലാപരിപാടികൾ അർച്ചനയ്ക്കായി നടത്തുവാനും പൂജവയ്ക്കുവാനും മഹാനവമി പൂജകളും കുട്ടികളെ എഴുത്തിനിരുത്തുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.