മൂവാറ്റുപുഴ: ജി.വി.എ.ച്ച്.എസ്എസ് ഈസ്റ്റ് മാറാടി സ്കൂളിൽ എൻ.എസ്.എസ് ദിനം ആഘോഷിച്ചു. എൻ.എസ്.എസ് ഗീതത്തോട് കൂടി ആരംഭിച്ച ചടങ്ങിൽ ഡോ.ജ്യോതി മോൾ പതാക ഉയർത്തി. എൻ.എസ്.എസ് പ്രതിജ്ഞ ചൊല്ലി. സ്കൂൾ അങ്കണത്തിൽ കുട്ടികൾ ഔഷധ തോട്ടവും ശലഭോദ്യാനവും നിർമ്മിച്ചു. ഔഷധച്ചെടികളുടെ പ്രാധാന്യത്തെ പറ്റിയും അലങ്കാര ചെടികളെകുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കുവാൻ ഈ പ്രവർത്തനത്തിലൂടെ കഴിഞ്ഞുവെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപ കുര്യാക്കോസ് പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകരായ ഡി. അനൂൺ , പി.ആർ. രാജീവ് എന്നിവർ സംസാരിച്ചു. സുഹറ ഷാ, ജിസ ജോർജ് ,ആർ. എസ്. ചിത്ര ,ഇ.ആർ. വിനോദ്, സുധി മോൻ എ കെ എന്നിവർ നേതൃത്വം നൽകി.