snhss-paravur

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീം ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ് വാളണ്ടിയർമാർ തയ്യാറാക്കിയ ഫ്രീഡം വാൾ സമർപ്പണം പറവൂർ നഗരസഭ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ സജി നമ്പിയത്ത് നിർവഹിച്ചു. പ്രിൻസിപ്പൽ സി.എസ്.ജാസ്മിൻ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് കോ ഓർഡിനേറ്റർ ടി.ദിവ്യ, എൻ.എസ്.എസ് ലീഡർ ഋഷികേശ് എന്നിവർ സംസാരിച്ചു.