തൃപ്പൂണിത്തുറ: വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് പൊതു വിദ്യാഭ്യാസ വകുപ്പും, സമഗ്ര ശിക്ഷാ കേരളം എറണാകുളവും തൃപ്പൂണിത്തുറ ബി.ആർ.സിയിൽ അഞ്ച് ഉപജില്ലയിലെ അദ്ധ്യാപകർക്കായി ലഹരി വിമുക്ത കേരളം ഡി.ആർ.ജി പരിശീലനം നൽകി. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ.രമേശൻ ഉദ്ഘാടനം നിർവഹിച്ചു. തൃപ്പൂണിത്തുറ വാർഡ് കൗൺസിലർ രാധിക വർമ്മ അദ്ധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ജി.എസ്. ദീപ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ. എൻ.ഷിനി സ്വാഗതവും മുഹമ്മദ് ബിൻ ഫയസ് നന്ദിയും പറ‌ഞ്ഞു. സജിത്ത്, വിനുമോൾ, സിനി, ഫൈസൽ എന്നിവർ ക്ലാസുകൾ നയിച്ചു. പരിശീലന ക്ലാസിൽ 70ഓളം അദ്ധ്യാപകർ പങ്കെടുത്തു.