പറവൂർ: ചേന്ദമംഗലം ഭരണിമുക്കിൽ ആരംഭിച്ച അഴീക്കോടൻ രാഘവൻ സ്മാരക വായനശാല സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ടി.ഡി. സുധീർ അദ്ധ്യക്ഷത വഹിച്ചു. ജീജൻ സ്മാരകഹാൾ ടി.ആർ. ബോസ്, പി.എസ്. സന്തോഷ് സ്മാരക പരിചരണകേന്ദ്രം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, വി.ആർ. തങ്കപ്പൻ സ്മാരക സഫ്ദർ ഹാഷ്മി തിയേറ്റേഴ്സ് ചേന്ദമംഗലം ലോക്കൽ സെക്രട്ടറി ടി.ആർ. ലാലൻ എന്നിവർ ഉദ്ഘാടനം ചെയ്തു. ആദ്യകാല ചുമട്ടുതൊഴിലാളികളെ പി.എം. സൂര്യദേവ് ആദരിച്ചു. പഞ്ചായത്ത് അംഗം വി.യു. ശ്രീജിത്ത്, എൽ. ആദർശ്, ശ്രീരഞ്ജിനി വിശ്വനാഥൻ, പി.എസ്. ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.