കൊച്ചി: ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ബൂത്ത് ലെവൽ ഓഫീസർമാരെ തടയുകയോ മോശമായി പെരുമാറുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.രേണുരാജ് അറിയിച്ചു. ആധാർ കാർഡ് ബന്ധിപ്പിക്കുന്നതിനെതിരേ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബി.എൽ.ഒമാരോട് മോശമായി പെരുമാറുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബി.എൽ.ഒമാരുടെ ജോലി തടസപ്പെടുത്തുന്നത് അനുവദിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലാണ് ആധാർ ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതെന്നും ജില്ലാ വികസന സമിതി യോഗത്തിൽ കളക്ടർ പറഞ്ഞു.