പറവൂർ: പറവൂർ നഗരപ്രദേശത്തെ പൊതുകുളങ്ങളും ക്ഷേത്രകുളങ്ങളും നവീകരിക്കുന്നതിന് അമൃത്പദ്ധതിയിൽ സമർപ്പിച്ച ആറ് കുളങ്ങളുടെ നവീകരണത്തിന് 80ലക്ഷം രൂപ അനുമതി ലഭിച്ചതായി നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അറിയിച്ചു. അമൃത് സ്റ്റേറ്റ് ലെവൽ ടെക്നിക്കൽ കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. പാലക്കുളം (10 ലക്ഷം), കൊറ്റംകുളം (5 ലക്ഷം), മൂകാംബിക ക്ഷേത്രകുളം (20 ലക്ഷം), പെരുവാരം ക്ഷേത്രത്തിലെ രണ്ട് കുളങ്ങൾ (35 ലക്ഷം), തോന്നിയകാവ് ക്ഷേത്രകുളം (10 ലക്ഷം) എന്നീ കുളങ്ങൾ നവീകരിക്കാനാണ് അനുമതി. വിശദമായ ‌ഡി.പി.ആർ തയ്യാറാക്കി സമർപ്പിച്ച് ഭരണാനുമതിക്ക് ശേഷം ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി നമ്പിയത്ത് പറഞ്ഞു.