മൂവാറ്റുപുഴ: മാറാടി ഗ്രാമ പഞ്ചായത്ത്‌ ജലജീവൻ മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജലം ജീവനാണ് എന്ന സന്ദേശവുമായി രാജീവ് യൂത്ത് ഫൗണ്ടേഷൻ ഐ. എസ്. എ യുടെ നേതൃത്വത്തിൽ ഈസ്റ്റ്‌ മാറാടി ജി .വി .എച്ച് .എസ് .എസിൽ തെരുവുനാടകവും കലാ ജാഥയും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എ.എ.അജയൻ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി അനിൽകുമാർ , എസ്. ആർ. ജി കൺവീനർ ഗ്രേസി കുര്യൻ , ജലജീവൻ മിഷൻ അംഗങ്ങളായ വിഷ്ണു, രാമചന്ദ്രൻ, വിന്ദേഷ്, ഷബിൻ ,പി.റ്റി.എ പ്രസിഡന്റ് സിനിജ സനിൽ, അദ്ധ്യാപകരായ ഗിരിജ എം.പി, അനിൽകുമാർ, രാജീവ് പി.ആർ, രതീഷ് വിജയൻ , ഗ്രേസി കുര്യൻ, സിലി ഐസക്, എം.ഐ ഷീബ , പ്രീന എൻ.ജോസഫ്, ബീനു, ആശ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.