മട്ടാഞ്ചേരി: മുസിരീസ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ നവംബറിൽ കൊച്ചിയിൽ നടക്കും. ലേമൺ ഡ്രോപ്പ് സിന്റെ നേതൃത്വത്തിലാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഷോർട്ട് ഫിലിം, മ്യൂസിക് ആൽബം,ഡോക്യൂമെന്ററി വിഭാഗങ്ങളിലാണ് മത്സരം. മികച്ച നടൻ, നടി സംവിധായകൻ, തിരക്കഥ ,ഛായഗ്രാഹകൻ, സംഗീത സംവിധായകൻ, ബാല നടൻ, എഡിറ്റർ എന്നിവയിൽ പുരസ്കാരം നൽകും. പ്രത്യേക ജൂറി പുരസ്കാരവുമുണ്ട്. മികച്ച സിനിമ , മ്യൂസിക് ആൽബം,ഡോക്യൂമെന്ററി എന്നിവയിൽ കാഷ് അവാർഡും സമ്മാനിക്കും. മത്സരിക്കാനുള്ള അപേക്ഷകൾ ഒക്ടോബർ 30നകം ലഭിക്കണമെന്ന് സംഘാടകരായ ലെനിൻ, അനുരൂപ്, ഷിനോജ് മാധവൻ എന്നിവർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 9745134008, 98092599O6.