ഫോർട്ടുകൊച്ചി: ലോക ടൂറിസം ദിനത്തിൽ കൊച്ചിയിലെത്തുന്ന സഞ്ചാരികളെ മൈലാഞ്ചിയിട്ട് സ്വീകരിക്കാൻ ടൂറിസം ഏജൻസികൾ. 27 നാണ് ലോക വിനോദസഞ്ചാര ദിനം. പൈതൃകനഗരി ടൂറിസം കേന്ദ്രങ്ങളായ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലെത്തുന്ന വിനോദ സഞ്ചാരികളെയാണ് മൈലാഞ്ചിയിട്ട് സ്വീകരിക്കുന്നത്. കൊച്ചിയുടെ മൈലാഞ്ചി സവിശേഷതകളുടെ പ്രചരണാർത്ഥമാണ് പരിപാടി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ,കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസെറ്റി, എന്നിവർ സംയുക്തമായാണ് മൈലാ ഞ്ചിയിടൽ പരിപാടി നടത്തുന്നത്. മട്ടാഞ്ചേരി കൊട്ടാരവളപ്പിൽ രാവിലെ ഒൻപത് മുതൽ പതിനൊന്ന് വരെയാണ് മൈലാഞ്ചിയിടൽ നടക്കുകയെന്ന് സൊസെറ്റി ഭാരവാഹി ബോണി തോമസ് പറഞ്ഞു.