തൃപ്പൂണിത്തുറ: കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസനയം - 2020 ചർച്ച ചെയ്യാനായി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ ഇന്ന് രാവിലെ 10ന് ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്. ഹാളിൽ നടത്തും. ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസ്, പ്രിൻസിപ്പൽ ഇ.ജി.ബാബു ഉദ്ഘാടനം ചെയ്യും. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ വിഷയ സമിതി ചെയർമാനുമായ മാത്യു ചെറിയാൻ മോഡറേറ്ററാകും. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ കൺവീനർ സി.പി.പോൾ 'ദേശീയ വിദ്യാഭ്യാസനയം 2020' അവതരിപ്പിക്കും. വിവിധ സംഘടനാ പ്രതിനിധികളായ ബിനോജ് വാസു (കെ.എസ്.ടി.എ), എം.സാബു വർഗീസ് (കെ.പി.എസ്.ടി.എ), കെ.എസ്.ഹരികുമാർ (ബ്രേക്ക് ത്രൂ സയൻസ് ഇൻ സൊസൈറ്റി) എന്നിവർ സംസാരിക്കും. ജനപ്രതിനിധികൾ, പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, അദ്ധ്യാപകർ, പി.ടി.എ പ്രസിഡന്റുമാർ ,പി.ടി.എ അംഗങ്ങൾ, എസ്.എം.സി. അംഗങ്ങൾ, എം.പി.ടി.എ അംഗങ്ങൾ, ഗ്രന്ഥശാലാ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ, പൗരപ്രമുഖർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കാളികളാവും.