പറവൂർ: കരിമ്പാടം ഡി.ഡി സഭ ശ്രീവല്ലീശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം നാളെ മുതൽ ഒക്ടോബർ 5 വരെ നടക്കും. എല്ലാ ദിവസവും ദേവിഭാഗവത മഹാത്മ്യപാരായണം, നിറമാല, ചിറ്റുവിളക്ക്, ദീപാരാധന, ദീപക്കാഴ്ച എന്നിവയുണ്ടാകും. 2ന് വൈകിട്ട് പൂജവയ്പ്പ്. 4ന് രാവിലെ ഏഴ് മുതൽ വാഹനപൂജ. വൈകിട്ട് ആറിന് വിദ്യാരാജഗോപാല മന്ത്രാർച്ചന. 5ന് രാവിലെ എട്ടരയ്ക്ക് വിദ്യാരംഭം. തുടർന്ന് ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സാരസ്വാകൃതം കഷായ വിതരണം.