മട്ടാഞ്ചേരി: മട്ടാഞ്ചേരിയിൽ കുടിവെള്ളക്ഷാമം രൂക്ഷം. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യവുമായി സമരങ്ങളും പരാതികളും അധികാരികളുടെ മുന്നിലെത്തിയിട്ടും പരിഹാരമായില്ല. കുടിവെള്ളം കിട്ടാത്ത സാഹചര്യങ്ങളിൽ മിക്ക വീടുകളിലും മാലിന്യം കലർന്നുള്ള വെള്ളമാണെത്തുന്നത്. കാനകളിലൂടെ കടന്നു പോവുന്ന കുടിവെള്ളപ്പൈപുകൾ പൊട്ടിക്കിടക്കുന്നതാണ് കാരണം. വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ഓഫ് ചെയ്യുമ്പോൾ റോഡിൽ കെട്ടിക്കിടക്കുന്ന മാലിന്യവെള്ളങ്ങളാണ് കുടിവെള്ള പൈപ്പിലൂടെ എത്തും. കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന് പൊതുപ്രവർത്തകനായ കെ.എ.മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു.