കൊച്ചി: കോക്ലിയർ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ കോക്ലിയർ ഇംപ്ലാന്റ്‌സ് അസോസിയേഷൻ ആൻഡ് ചാരറ്റബിൾ സൊസൈറ്റിയുടെ (സി.ഐ.എ.സി.എസ്) ജനറൽ ബോഡി യോഗം ഇന്ന് കളമശേരി ബൈത്ത് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തും. രാവിലെ ഒമ്പതിന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് നവാസ് എൻ.കെ അദ്ധ്യക്ഷത വഹിക്കും. സർക്കാർ ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭിക്കാതെ ശസ്ത്രക്രിയകളെല്ലാം വൈകുകയാണ്. പദ്ധതിത്തുക വേഗം അനുവദിക്കണമെന്ന് ഭാരാവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.