award

കൊച്ചി: കണയന്നൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. താലൂക്കിലെ സഹകരണ ജീവനക്കാരുടെ മക്കളിൽ മികച്ച വിജയം കൈവരിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥിക്കുള്ള അവാർഡുകളുടെ വിതരണോദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. അസി. രജിസ്ട്രാർ കെ.ശ്രീലേഖ, പൊലീസ് വായ്പാ സംഘം പ്രസിഡന്റ് പി.ജി.അനിൽ കുമാർ, എം.രതീഷ്, സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ സി.പി.അനിൽ, പി.കെ. സുധീർ, വി.ജി.സുധികുമാർ, മായാദേവി, കെ.ആർ. അജയകുമാർ, വി.എൻ.ഷീബ എന്നിവർ സംസാരിച്ചു.