
മൂവാറ്റുപുഴ: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടേയും കെ .എം. എൽ. പി സ്കൂൾ പി.ടി.എയുടെയും സംയുക്ത നേതൃത്വത്തിൽ സൈബർ കുറ്റകൃത്യങ്ങളും രക്ഷാകർതൃത്വവും" എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. ട്രെയിനിംഗ് പ്രോഗ്രാം ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയായ സബ് ജഡ്ജ് രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു . സ്കൂൾ പി. ടി .എ പ്രസിഡന്റ് വി .എ. ഷമീർ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മീഡിയേഷൻ സബ് സെൻറ്ററിലെ മീഡിയേറ്ററായ അഡ്വ. അജിത്ത് എം. എസ്, സ്കൂൾ മാനേജർ പി .പി. ബഷീർ , വാർഡ് കൗൺസിലർ സജില ഷാജി എന്നിവർ സംസാരിച്ചു. തുടർന്ന് മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ സി. പി .ബഷീർ ക്ലാസെടുത്തു.