അങ്കമാലി: പാലിശേരിയിൽ നിർമ്മിക്കുന്ന ഇ.എം.എസ് സ്മാരക മന്ദിരത്തിന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ തറക്കല്ലിട്ടു. അങ്കമാലി ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.പി. പത്രോസ്, ജില്ലാ കമ്മിറ്റി അംഗം സി.കെ.സലിം കുമാർ, ഏരിയാ കമ്മിറ്റി അംഗം കെ.പി.റെജീഷ്, കറുകുറ്റി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.ഗോപി, കെ.പി.അനീഷ്, കെ.കെ. മുരളി എന്നിവർ സംസാരിച്ചു.