മരട്: സഹകരണ ബാങ്ക് അംഗങ്ങളുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികളിൽ നിന്ന് ഉന്നത വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022ലെ ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ചവർക്ക് അപേക്ഷിക്കാം. അംഗത്വ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതം രക്ഷാകർത്താവ് നൽകുന്ന അപേക്ഷ, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിജയിയുടെ ഒരു ഫോട്ടോ എന്നിവ സഹിതം ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്തിന്റെ സാക്ഷ്യപത്രത്തോടൊപ്പം ഒക്ടോബർ 20നകം ബാങ്ക് സെക്രട്ടറിക്ക് ലഭിക്കണം. ഫോൺ: 9446094406.