മൂവാറ്റുപുഴ: സ്വകാര്യ എയ്ഡഡ് മേഖലയിൽ സംവരണം നിയമം മൂലം നടപ്പിലാക്കുക, വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കുക, ഭൂരഹിത ദളിതർക്ക് കൃഷി ഭൂമി നൽകുക, വീടില്ലാത്തവർക്ക് മുഴുവൻ വീട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പട്ടിക ജാതി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ മൂന്നിന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും . പ്രചരാണാർത്ഥം മുൻ എം.പി. കെ. സോമപ്രസാദ് നയിക്കുന്ന പ്രചാരണ ജാഥയ്ക്ക് 26ന് രാവിലെ 9ന് മൂവാറ്റുപുഴ നെഹ്റു പാർക്കിൽ സ്വീകരണം നൽകും. കെ.ശാന്തകുമാരി എം.എൽ.എ, മുൻ എം.പി എസ്.അജയകുമാർ, സി.കെ. ഗിരിജ, വണ്ടിതടം മധു, വി.ആർ. ശാലിനി , സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, സംഘാടക സമിതി കൺവീനർ റ്റി.ശിവദാസൻ , ട്രഷറർ എം.കെ. സന്തോഷ് എന്നിവർ സംസാരിക്കും.