
മൂവാറ്റുപുഴ: മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. ഹെഡ്മാസ്റ്ററുമായ എം.കെ.ഭാസ്കരൻ രചിച്ച വിധുര വിലാപം എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം പണ്ടപ്പിള്ളി നാഷണൽ ലൈബ്രറി ഹാളിൽ റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പി.സി.ജോണി ലൈബ്രറി പ്രസിഡന്റ് ടോമി വള്ളമറ്റത്തിന് പുസ്തകം നൽകി നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി ജോയിന്റ് സെക്രട്ടറി സാബു കുര്യാക്കോസ് സ്വാഗതം പറഞ്ഞു. മൂവാറ്റുപുഴ എസ്.എൻ ബി.എഡ് കോളേജ് മുൻ പ്രിൻസിപ്പൽ എ.പി.രാഘവൻ പുസ്തകം പരിചയപ്പെടുത്തി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന,റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ കെ.ഡി.ജോസഫ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീധരൻ ആച്ചക്കോട്ടിൽ, മീങ്കുന്നം കാർമ്മൻ വനിതാ വേദി പ്രസിഡന്റ് എൽബി ജിബിൻ, ബാലവേദി പ്രസിഡന്റ് മിൻസാര സജി എന്നിവർ സംസാരിച്ചു. വായനാ മത്സരത്തിൽ വിജയിയായ കെ.കെ.അജിതയ്ക്ക് ലൈബ്രറി ഉപഹാരം നൽകി ആദരിച്ചു. ലൈബ്രറി സെക്രട്ടറി വർഗീസ്, ലൈബ്രറിയൻ പി.എൻ.കൃഷ്ണൻ, പഞ്ചായത്ത് സമിതി അംഗം ബാബുപോൾ എന്നിവർ നേതൃത്വം നൽകി.