മരട്: നഗരസഭയിലെ അതിദാരിദ്ര്യ വാർഡുതല സമിതി അംഗങ്ങൾക്കായുള്ള മൈക്രോപ്ലാൻ തയ്യാറാക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷാജി അദ്ധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി. രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ എ.കെ. അഫ്സൽ, ടി.എം. അബ്ബാസ്, ദിഷ പ്രതാപൻ, മോളി ഡെന്നി, ജയ ജോസഫ്, എ.ജെ. തോമസ്, ബിനോയ് തോമസ്, ഇ.പി. ബിന്ദു, ഷീജ സാൻകുമാർ, ശാലിനി അനിൽരാജ്, കെ.വി. സീമ, ഉഷ സഹദേവൻ, സി.വി. സന്തോഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ജേക്കബ്സൺ, എ. ഹുസൈൻ എന്നിവർ സംസാരിച്ചു. കിലയുടെ നേതൃത്വത്തിൽ റിസോഴ്സസ് പേഴ്സൺമാരായ സി.പി. സുരേന്ദ്രൻ, വി.കെ. പ്രകാശൻ, ശിവദാസൻ പിള്ള എന്നിവർ ക്ലാസ് നയിച്ചു.