
ആലുവ: ലഹരിവിരുദ്ധ യജ്ഞത്തിന്റെ ഭാഗമായി തോട്ടുമുഖം ക്രസന്റ് പബ്ലിക് സ്‌കൂൾ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആലുവ സി.ഐ എൽ.അനിൽ കുമാർ ജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. ഹെഡ്മിസ്ട്രസ് റൂബി ഷെർഡി അദ്ധ്യക്ഷത വഹിച്ചു.
സ്‌കൂൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയുള്ള ജാഥയിൽ അദ്ധാപകരും വിദ്യാർത്ഥികളും പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. മഹിളാലയം കവല ചുറ്റി സ്‌കൂളിൽ സമാപിച്ചു.