വൈപ്പിൻ: ഞാറക്കൽ ബാലഭദ്രക്ഷേത്രത്തിലെ നവരാത്രി നവാഹയജ്ഞവും നവശക്തിപൂജയും വിദ്യാരംഭവും ഒക്‌ടോബർ 2ന് നടത്തും. ഭദ്രദീപ പ്രകാശനം പറവൂർ ജ്യോതിഷ് നിർവഹിക്കും. ഒക്‌ടോബർ 4വരെ ഭാഗവതപാരായണം, 28ന് നവഗ്രഹശാന്തിഹോമം, 29ന് ചക്രാബ്ജപൂജ, 30ന് ശ്രീചക്ര പൂജ, 1ന് മഹാമൃത്യുഞ്ജയഹോമം, 2ന് ശ്രീകുമാരി പൂജ, 3ന് സ്വയംവര പാർവതി പൂജ, 4ന് യജ്ഞസമാപനം, ധാരാഹോമം, അവഭൃഥസ്‌നാനം, 5ന് പൂജയെടുപ്പ്, വിദ്യാരംഭം.
30ന് തിരുവാതിരകളി, 2ന് നവഭാവനയുടെ തിരുവാതിരകളി, 3ന് കലാപരിപാടികൾ ഗായകൻ പ്രദീപ് പള്ളുരുത്തി ഉദ്ഘാടനം ചെയ്യും. 5ന് രാവിലെ പൂജയെടുപ്പിനുശേഷം കൃഷ്ണഗാഥ സംഗീതാലയത്തിന്റെ സംഗീതാർച്ചന. തുടർന്ന് നൃത്തശ്രീ ഞാറക്കലിന്റെ നൃത്താർച്ചനയും അരങ്ങേറും.