നെടുമ്പാശേരി: ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ ഇന്ന് ചെങ്ങമനാട് പ്രവർത്തകരോടൊപ്പം പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് കേൾക്കും. രാവിലെ 9.30ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന
ജെ.പി നദ്ദയെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിക്കും. ബൈക്ക് റാലിയുടെ അകമ്പടിയിൽ ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ എത്തും. മഹിളാമോർച്ച പ്രവർത്തകർ ആരതിയുഴിഞ്ഞ് സ്വീകരിക്കും. ദീൻ ദയാൽജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് നെടുമ്പാശേരി, ആലുവ മണ്ഡലങ്ങളിലെ പ്രവർത്തകരോടൊപ്പം മൻ കി ബാത്ത് കേൾക്കും. 11.45ന് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനായി പുറപ്പെടും.