വൈപ്പിൻ: ഡിമെൻഷ്യ ബാധിതരെ പരിചരിക്കുന്നതിനുള്ള പരിശീലന പരിപാടി കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാഭരണകൂടം, കൊച്ചിൻ ശാസ് ത്ര സാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ പ്രജ്ഞ, സാമൂഹിക നീതിവകുപ്പ് എന്നിവയുടെ സഹായത്തോടെ രൂപീകരിച്ച ബോധിയായിരുന്നു പരിശീലനം നൽകിയത്.
വൈപ്പിൻ പ്രസ് ക്ലബ്ബ്, റസിഡന്റ്‌സ് അസോസിയേഷനുകൾ, പി.കെ.ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറി എന്നിവ നേതൃത്വം നൽകി. പ്രസ് ക്ലബ് പ്രസിഡന്റ് അനിൽ പ്ലാവിയൻസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കണ്ണദാസ് തടിക്കൽ, ഫ്രാഗ് പ്രസിഡന്റ് വി.പി.സാബു, ജോയ് മുളവരിക്കൽ, പി.കെ.ഭാസി, പി.കെ.മനോജ് എന്നിവർ സംസാരിച്ചു.