കൊച്ചി: ഇന്റർവ്യൂവിനെത്തിയ മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ മരട് പൊലീസ് ആവശ്യപ്പെട്ടു. ഇന്നലെ ഹാജരാകാനായിരുന്നു ആദ്യം നിർദേശിച്ചിരുന്നത്. സിനിമയുടെ പ്രൊമോഷൻ ജോലികളുടെ തിരക്കുകളാൽ എത്തിയിരുന്നില്ല.