കളമശേരി: കൃഷിക്കൊപ്പം കളമശേരി എന്ന പേരിൽ മണ്ഡലത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ആരംഭിച്ച സമഗ്ര കർഷിക വികസന പദ്ധതി ഉദ്ഘാടനം ഇന്ന് വൈകിട്ട് കടുങ്ങല്ലൂരിൽ നടക്കും. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മന്ത്രി .പി രാജീവ് അദ്ധ്യക്ഷത വഹിക്കും. പഴം, പച്ചക്കറി ,നെല്ല്, മുട്ട ,പാൽ, മാംസം, മത്സ്യം, പൂ കൃഷിയും ഉൾപ്പെടുന്നതാണ് പദ്ധതി.