കോലഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കോലഞ്ചേരി യൂണി​റ്റ് ജൂബിലി വർഷത്തോടനുബന്ധിച്ച് കുടുംബസംഗമവും ഓണാഘോഷവും നടത്തി. ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് പ്രസിഡന്റ് കെ.എസ്. മാത്യു അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് മുഖ്യപ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ജില്ലാ ട്രഷറർ സി.എസ്.അജ്മൽ ആനുമോദിച്ചു. പ്രൊഫ. ജോയ് സി.ജോർജ്, എം.സി.പോൾസൺ, അബ്ദുൽ റസാഖ്, കെ.എസ്.നിഷാദ്, ഇ.പി.സുനിൽകുമാർ, റെജി പോൾ, സോണി ആന്റണി, ജോയ് തോമസ്, പി.പി.റോയ്, സി.ജി.ബാബു, ബാബു കുരുത്തോല, ശ്രീനാഥ് മംഗലത്ത്, എം.ഐ.ബാബു തുടങ്ങിയവർ സംസാരിച്ചു.