കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ചെങ്ങരയിൽ പട്ടിമ​റ്റം അഗാപ്പെ 35 ലക്ഷം രൂപ മുടക്കി പുനർനിർമിച്ച പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ വേണമെന്ന് നാട്ടുകാർ. നിലവിൽ ആഴ്ചയിലൊരിക്കൽ നൽകുന്ന പ്രതിരോധ കുത്തിവെയ്പ് പോലുള്ള സേവനങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. സ്ഥിരം ഡോക്ടറുടെയും മ​റ്റു ആരോഗ്യ പ്രവർത്തകരുടെയും സേവനം ലഭിക്കത്തക്കവിധത്തിലാണ് കേന്ദ്രം പ്രവർത്തിക്കേണ്ടത്. ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം പ്രയോജനപ്പെടുത്താത്തത് ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്തിന്റെയും വീഴ്ചയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.