മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നവരാത്രിയാചരണം ഇന്നുമുതൽ മുതൽ ഒക്ടോബർ 5 വരെ നടക്കും.

ഇന്ന് രാവിലെ 6. 45 മുതൽ 7:30 വരെ വിദ്യാർത്ഥികൾക്കായി നാമജപം, സരസ്വതീ വന്ദനം, ബ്രഹ്മീഘൃത സേവ, എന്നിവ ഉണ്ടായിരിക്കും. വ്രതാചരണപരിപാടികൾക്ക് തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഒഫ് ലൈഫ് ഡയറക്ടർ നാരായണശർമ്മ ആചാര്യത്വം വഹിക്കും.

ഒക്ടോബർ 2 ന് രാവിലെ 11 ന് ഗൗരീശങ്കരത്തിൽ തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഒഫ് ലൈഫും വിശ്വസംസ്കൃത പ്രതിഷ്ഠാനവും സംയുക്തമായി നടത്തുന്ന ഭാരതീപൂജയും സംസ്കൃത സേവാനിധി സമർപ്പണവും നടക്കും. വിജയദശമി ദിനം വരെ രാവിലെയും വൈകിട്ടും വിശേഷാൽ പൂജകളുണ്ടാവും. മഹാനവമിദിനമായ 4 ന് രാവിലെ 9. 30 ന് വിദ്യാർത്ഥികൾ നടത്തുന്ന സരസ്വതീപൂജയും സമൂഹാർച്ചനയും നടക്കും. 5 ന് രാവിലെ 7.30 മുതൽ വിദ്യാരംഭം. തുടർന്ന് പൂജയെടുപ്പ്. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് ക്ഷേത്ര ഓഫീസിൽ മുൻകൂട്ടി പേര് നൽകാവുന്നതാണ്.