മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര അറഫ ആർട്സ് ആൻഡ് സയൻസ്, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ് ദിനാചരണം നടത്തി. മൂവാറ്റുപുഴ സ്നേഹ വീട്ടിലെ അമ്മമാർക്കൊപ്പം വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ എം.എസ്. ഷാജഹാൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി .എസ്. ശരത്, വാളണ്ടിയർ സെക്രട്ടറി ആരിഫ് മുഹമ്മദ്‌ ഇലിയാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.