മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്സുകളുടെ അന്യായമായ വാടക വർദ്ധന പിൻവലിക്കണമെന്ന് മൂവാറ്റുപുഴ മർച്ചന്റ്സ് യൂത്ത് വിംഗ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ ഉദ്ഘാടനം ചെയ്തു. പി.വി.എം ആരിഫ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ഗോപൻ കലൂർ മുഖ്യ പ്രഭാഷണം നടത്തി. ജോബി മുണ്ടയ്ക്കൽ സ്വാഗതവും ഡീൻ ജോൺ നന്ദിയും പറഞ്ഞു. 19 അംഗ ഭരണസമിതിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. പി.വി.എം,​ ആരിഫ് (പ്രസിഡന്റ് ), സജിൻ ബാലകൃഷ്ണൻ,​ സ്വരാജ് എസ്.നായർ (വൈസ് പ്രസിഡന്റുമാർ), ജോബി മുണ്ടയ്ക്കൽ (ജന.സെക്രട്ടറി), മുജീബ് റഹ്മാൻ, ഡീൻ ജോൺ (ജോയിന്റ് സെക്രട്ടറിമാർ),​ സാദിഖലി (ട്രഷറർ)​.