sndp

കൊച്ചി: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ 25ാം വാർഷികാഘോഷങ്ങൾ ഉദയംപേരൂർ ലയൺസ് ക്ലബ് ഹാളിൽ നടന്നു. ശാഖായോഗം പ്രസിഡന്റ് എൽ. സന്തോഷ് വാർഷികം ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി ഡി. ജിനുരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.പി. രമേശൻ, രാജീവ് മാളോത്ത്, യൂണിറ്റ് സെക്രട്ടറി അമൽദേവ്, സി. ജയൻ, എ.കെ. സുനിൽകുമാർ, കെ.എൻ. രാജേഷ്, ശ്രീജ ബാബു, വി.കെ. ജയദേവൻ എന്നിവർ സംസാരിച്ചു.