meet

കാലടി: നാഷണൽ സർവീസ് സ്‌കീമിന്റെ ദേശീയ അവാർഡ് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു അവാർഡ് സമ്മാനിച്ചു. രണ്ട് പുരസ്‌കാരങ്ങളാണ് ആദിശങ്കരയ്ക്ക് ലഭിച്ചത്. രാജ്യത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് ആദിശങ്കരയ്ക്കായിരുന്നു. മികച്ച പ്രോഗ്രാം ഓഫീസറായി ഇലക്ട്രിക്കൽ ആൻഡ് ഇലട്രോണിക്‌സ് വിഭാഗത്തിലെ അദ്ധ്യാപകൻ പ്രൊഫ. സിജോ ജോർജും തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രോഗ്രാം ഓഫീസർ സിജോ ജോർജും ആദിശങ്കര എൻജിനിയറിംഗ് കോളേജിനുവേണ്ടി മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദും അവാർഡ് ഏറ്റുവാങ്ങി.