
പറവൂർ: സഹകരണ ജീവനക്കാരുടെ സഹകരണ സംഘത്തിൽ അംഗങ്ങളായവരുടെ മക്കൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്തു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ബി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.സി.സാബു, പി.പി. അജയകുമാർ, ടി.എസ്. പുഷ്ക്കല, എ.എ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.