a

ചോറ്റാനിക്കര: നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്ത് ആരക്കുന്നം സെന്റ് ജോർജസ് ഹൈസ്കൂളിലെ മുപ്പതോളം വിദ്യാർത്ഥികളും മാനേജ്മെന്റ് പ്രതിനിധികളും അദ്ധ്യാപകരും പി.ടി.എ പ്രസിഡന്റും സന്ദർശിച്ചു. കൊച്ചി നേവൽ ബേസ് സതേൺ നേവൽ കമാൻഡ് എഡ്യുക്കേഷൻ ഓഫീസർ കോമഡോ ജി.എ. സെൽവത്തിന്റെ സഹായത്തോടെയാണ് വിദ്യാർത്ഥികൾക്ക് രാജ്യത്തിന്റെ അഭിമാനമായ വിമാനവാഹിനി കപ്പൽ കാണാൻ സാധിച്ചത്. നാവികസേനാ ഓഫീസർ പ്രകാശ് പട്ടേൽ വിദ്യാർത്ഥികൾക്ക് ഐ.എൻ.എസ്. വിക്രാന്തിനെ സംബന്ധിച്ച് വിശദീകരിച്ചു. സന്ദർശനത്തിന് സെന്റ് ജോർജ് ജീനിയസ് അക്കാഡമി ചെയർമാൻ സി.കെ.റെജി, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, പി.ടി.എ പ്രസിഡന്റ് ബീന പി. നായർ, സ്കൂൾ ബോർഡ് അംഗങ്ങളായ സാം ജോർജ് ബേബി, ബോബി പോൾ, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്,​ അക്കാഡമി കോ-ഓർഡിനേറ്റർ അശ്വതി മേനോൻ അദ്ധ്യാപകരായ ജീന ജേക്കബ്, ജീൻസി പോൾ, ആകർഷ് സജികുമാർ, ആർ.ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.