പറവൂർ: കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പൊലീസ്, എക്സൈസ്, ഫയർമാൻ പരീക്ഷാർത്ഥികൾക്കായി ഫിസിക്കൽ എഡ്യുക്കേഷൻ ക്ലാസും പരിശീലനവും നൽകി. ലൈബ്രറിയുടെ യുവജന വിഭാഗമായ യുവകൈരളി, പി.എസ്‌.സി പഠന കൂട്ടായ്മ, കായിക വിഭാഗം എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ക്ളാസ്. പറവൂർ എ.ഇ.ഒ സി.എസ്‌. ജയദേവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് അദ്ധ്യക്ഷത വഹിച്ചു. ഫിസിക്കൽ ട്രയ്നറും കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂളിലെ കായിക അദ്ധ്യാപകനുമായ എം.എച്ച്.ബിജു പരിശീലനത്തിന് നേതൃത്വം നൽകി. കെ.എൻ.ലത, അൻവിൻ കെടാമംഗലം, സി.എസ്.വിപിൻ രാജ് തുടങ്ങിയവർ സംസാരിച്ചു.