ge

കാലടി : മറ്റൂർ സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ അടുക്കളതോട്ട പച്ചക്കറി വിളവെടുപ്പ് നടത്തി. സ്കൂളിലെ 80 കുട്ടികൾ ചേർന്ന് ജൂലായ് മാസത്തിൽ തുടങ്ങിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ ഉദ്ഘാടനം ചെയ്തു. 120 ഗ്രോ ബാഗുകളിലായി വഴുതന, വെണ്ട, പച്ചമുളക്, ഇഞ്ചി, മഞ്ഞൾ, പയർ, തക്കാളി, കുർക്ക, ചേമ്പ്,തുടങ്ങി പച്ചക്കറികളാണ് കുട്ടികൾ വിളയിച്ചെടുത്തത്. മൂന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികളായ ആഷിക്, ജൂവൽ, ആൽഫിൻ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി തുടങ്ങിയത്. ഹെഡ്മിസ്ട്രസ് സി.എലൈജ,​ അദ്ധ്യാപികമാരായ എം.കെ.സിന്ധു, മേരി ഏയ്ഞ്ചലിൻ, ബിന്ദു സെബാസ്റ്റ്യൻ , പി.ടി.എ പ്രസിഡന്റ് സിനോജ് സേവ്യർ, ജിയോ മരിയ,​ റൂബി ജെയിംസ് എന്നിവർ കുട്ടികൾക്ക് പിന്തുണ നൽകി.