കാലടി: സി.പി.എം മലയാറ്റൂർ-നീലീശ്വരം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പാർട്ടി വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടുള്ള ഏകദിന പഠന ക്ലാസ് നടത്തി. ജില്ലാ കമ്മിറ്റി അംഗം എം.പി. പത്രോസ്, ടി.പി.വേലായുധൻ , കെ. പി. റെജീഷ്, സച്ചിൻ കുര്യാക്കോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. വിജി രജി , ആനി ജോസ് , ഷിബു പറമ്പത്ത് എന്നിവർ അദ്ധ്യക്ഷരായി. ലോക്കൽ സെക്രട്ടറി കെ.കെ.വത്സൻ, ലോക്കൽ കമ്മറ്റി അംഗം പി.ജെ.ബിജു എന്നിവർ സംസാരിച്ചു.