തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം നവംബർ 21 ന് കൊടിയേറി 28 ന് ആറാട്ടോട് കൂടി നടക്കും. ആലോചനാ യോഗത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ ആമുഖ പ്രഭാഷണം നടത്തി. തൃപ്പൂണിത്തുറ കെ.ബാബു എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം വി.കെ. അയ്യപ്പൻ, നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, വാർഡ് അംഗം രാധിക വർമ്മ, തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് മധുസൂദനൻ സ്വാഗതവും തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ സുധീർ മേലേപാട്ട് നന്ദിയും പറഞ്ഞു.