sndp

കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയ്ക്ക് കീഴിലെ ശ്രീനാരായണ കുടുംബ യൂണിറ്റിന്റെ ഒമ്പതാമത് വാർഷിക പൊതുയോഗവും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. ശാഖാ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ സെക്രട്ടറി പി.എ.സോമൻ ഉദ്ഘാടനം ചെയ്തു. ബാബു മാനിക്കാട്ട് ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് സി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എം.കെ.കുഞ്ഞപ്പൻ സംഘടനാ സന്ദേശം നൽകി. പി.ബിജി, അജീഷ് രവി, ഷേർളി രവി, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടും അന്നദാനത്തോടും കൂടി ചടങ്ങുകൾ സമാപിച്ചു. കൺവീനറായി അജീഷ് രവി, ജോയിന്റ് കൺവീനറായി വിശാൽ വാസു എന്നിവരെ തിരഞ്ഞെടുത്തു.