കുറുപ്പംപടി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ യു.ഡി.എഫ് മുൻ കൺവീനർ പി.പി.തങ്കച്ചൻ അനുശോചിച്ചു. തന്നോടൊപ്പം ദീർഘനാൾ നിയമസഭാംഗമായിരുന്ന മികച്ച പാർലമെന്റേറിയനായ ഉറ്റ സ്നേഹിതനെയാണ് നഷ്ടപ്പെട്ടതെന്ന് തങ്കച്ചൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.