കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ നടത്താൻ നിശ്ചയിച്ചിരുന്ന മേഖലാ യോഗങ്ങൾ മാറ്റിവച്ചതായി യൂണിയൻ കൺവീനർ സജിത്ത് നാരായണൻ അറിയിച്ചു. എസ്.എൻ.ഡി.പി യോഗം നേതൃത്വ ക്യാമ്പ് 28 മുതൽ 30 വരെ മൈസൂരിൽ നടക്കുന്നതിനാലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.