തൃപ്പൂണിത്തുറ: ഇന്നു മുതൽ 12 മണിക്കൂർ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട് ബി.പി.സി.എൽ മാനേജ്മെന്റ് ഇറക്കിയ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൊഴിലാളി സംഘടനകൾ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് കൊച്ചിൻ റിഫൈനറി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.ജി. അജി അറിയിച്ചു.

തൊഴിലാളികളുടെ ദീർഘകാല ആവശ്യങ്ങൾ അംഗീകരിക്കാത്തതിന് പുറമേ കൊച്ചി റിഫൈനറി മാനേജ്മെന്റ് പുറത്തിറക്കിയ സർക്കുലർ നിലവിലുള്ള ഫാക്ടറിസ് ആക്ടിനും തൊഴിൽ തർക്ക നിയമത്തിനും കൊച്ചി റിഫൈനറിയിലെ സ്റ്റാൻഡിംഗ് ഓർഡറിനും വിരുദ്ധമാണെന്ന് അജി പറഞ്ഞു.